Monday, April 18, 2011

ഉയിർപ്പ്





ഹൃദയത്തിൽ കനത്ത
റബ്ബർത്തുടലും കൊളുത്തി
ഞാൻ ഓടിയകലുകയാണ്
നിന്നിൽ നിന്ന്..


നീ സമൃദ്ധമായി
അഴച്ചഴച്ചു തരുന്ന
റബ്ബർത്തുടലും
ഹൃദയത്തിൽ കൊളുത്തി,
നിന്നിൽ നിന്നും ഞാൻ
ഓടുകയാണ്.

വലിവു തീർന്നു
ഞാൻ
താങ്ങാവുന്നതിലും
ശക്തിയോടെ
പുറകോട്ടലച്ചു
നിന്നിൽ വന്നു വീഴുമ്പോൾ
എനിക്കും നിനക്കും
പരിക്ക് ഒരുപോലെ.

എന്നിട്ടോ?
വീണ്ടും എണീക്കുന്നതു
കണിക്കൊന്നയും കയ്യിലേന്തി.
കണ്ണിലും ചുണ്ടിലും
ഉള്ളിലും ഉടലിലും
പൂത്തകണിക്കൊന്നയുടെ
തിളങ്ങുന്ന
മഞ്ഞയുമായി
വീണ്ടുമുണരുന്നു ഞാൻ.

(മലയാള നാട് പ്രസിദ്ധീകരിച്ച കവിത) 

70 comments:

  1. പുറകോട്ടലച്ചു
    നിന്നിൽ വന്നു വീഴുമ്പോൾ
    എനിക്കും നിനക്കും
    പരിക്ക് ഒരുപോലെ.

    ReplyDelete
  2. നന്നായി ട്ടോ മുകിലേ
    ആശംസകള്‍

    ReplyDelete
  3. വായിച്ചു വായിച്ചു
    കവിതയില്‍ വന്നു വീഴുമ്പോള്‍
    പരിക്ക് കവിതക്കും
    എനിക്കും ഒന്നു പോലെ
    പിന്നെ ചിന്തയിലും
    ഭാവനയിലും പൂത്ത കണിക്കൊ-
    ന്നയുടെ മഞ്ഞയുമായി
    എഴുന്നേല്ക്കും ഞാന്‍
    കവിത ഇഷ്ടമായി, പിന്നെഎഴുതി
    പോയതാണു മുകളിലെ വരികള്‍

    ReplyDelete
  4. “ ഹൃദയത്തിൽ കനത്ത
    റബ്ബർത്തുടലും കൊളുത്തി
    ഞാൻ ഓടിയകലുകയാണ്
    നിന്നിൽ നിന്ന്.. “


    കവിത ഞാന്‍ ആസ്വസിച്ചുതന്നെ വായിച്ചു. എനിക്ക് വളരെ ഇഷ്ടായി.

    ആശംസകള്‍!

    www.chemmaran.blogspot.com

    ReplyDelete
  5. Valare nannayittund. Oru nalla ezhuthukarante kayyadakkam thelinju kanam

    ReplyDelete
  6. ഓരോ ഉറക്കത്തിലും കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിക്കുന്ന മനസ്സ്,പുതിയൊരു ലോകം കണികണ്ടുണരാന്‍ കൊതിക്കുന്നുണ്ടാവില്ലേ?
    കവിത ഹൃദ്യം.

    ReplyDelete
  7. "കണ്ണിലും ചുണ്ടിലും
    ഉള്ളിലും ഉടലിലും
    പൂത്തകണിക്കൊന്നയുടെ
    തിളങ്ങുന്ന
    മഞ്ഞയുമായി"

    കണിയായ്
    മനോഹരം

    ReplyDelete
  8. Great! Each line in this poem reveals the perfection of the poet inside you. Great Stuff! My hearty congratulations to you Mukil.

    ReplyDelete
  9. ഒരു വിഷു ചിന്തു ...നന്നായിരിക്കുന്നു


    അക്ഷരം വായിക്കാന്‍ വിഷമിച്ചു ..തെളിയുന്നില്ല

    ReplyDelete
  10. കണിക്കൊന്നയുടെ തിളങ്ങുന്ന മഞ്ഞ.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  11. ഒന്നോര്‍ത്താല്‍ തുടലും പൂക്കളും
    മാറിമാറി വലിയുന്ന സര്‍ക്കസ് തന്നെ നിത്യ ജീവിതം.
    തുടല്‍ അനിവാര്യമെന്ന് സ്വയംവിശ്വസിക്കേണ്ട ചില നിസ്സഹായതകളുണ്ട്.
    അതാണ് ഭീകരം.
    നല്ല കവിത.

    ReplyDelete
  12. മനസ്സ്‌ തൊടലിനാല്‍ ബന്ധിക്കപ്പെട്ടിരിക്കയാണെന്നു തിരിച്ചറിഞ്ഞിട്ടും, മായാത്ത മുറിവുകള്‍ ഉണ്ടാക്കിയിട്ടും, എവിടെയ്ക്ക് എങ്ങോട്ട്? എന്ന ചോദ്യത്തിനു മുന്നില്‍ അവള്‍ പകച്ചു നില്‍ക്കുന്നു. ഒടുവില്‍ അവനില്‍ തന്നെ തിരിച്ചെത്തുന്നു. പിന്നെ വിടര്‍ന്ന ചിരിയുമായി കണിക്കൊന്ന പോലെ വീണ്ടുമവള്‍ ജീവിതത്തിലേയ്ക്ക്. മനസ്സ്‌ മാന്ത്രികനെ പോലെയാണ്‌. അത് മായാജാലങ്ങള്‍ കാട്ടിക്കൊണ്ടേയിരിക്കും.

    വരികള്‍ ആവര്‍ത്തിക്കുന്നതു കൊണ്ട് കാവ്യഭംഗി നഷ്ടപ്പെട്ടുവോ എന്നൊരു സംശയം.

    ReplyDelete
  13. കവിത ഇഷ്ടായി....
    ആശംസകള്‍.

    ReplyDelete
  14. ബന്ധിക്കപ്പെട്ട ചങ്ങല പൊട്ടിച്ചെറിയാനുള്ള പാഴ്ശ്രമം നടത്തുമ്പോഴും അവനിലേക്ക്‌ തന്നെ തിരിച്ചെത്തുവാന്‍ കാരണം കണ്ടെത്തുകയാണോ ഈ വിഷുക്കവിതയിലൂടെ....??

    ReplyDelete
  15. വലിവിന്റെ പാരമ്യത്തിൽ പുറകോട്ടു മറിയുന്നത് കണ്ടിരിക്കയാണ് ഞാൻ. വീണ്ടും പൂത്ത കണിക്കൊന്നയുമായി .. പിന്നെ വീണ്ടും അകലത്തിലേക്ക്.. എപ്പോഴും ഇങ്ങനെ മറിഞ്ഞു വീഴാനൊരിടമുണ്ടല്ലോ, ഭാഗ്യവതി! അസ്സലായി കവിത.

    ReplyDelete
  16. വല്ലാത്തൊരു പതനം! അല്ലേ മുകിൽ?

    ReplyDelete
  17. കണ്ണിലും ചുണ്ടിലും
    ഉള്ളിലും ഉടലിലും
    പൂത്തകണിക്കൊന്നയുടെ
    തിളങ്ങുന്ന
    മഞ്ഞയുമായി
    വീണ്ടുമുണരുന്നു ഞാൻ
    ഏതു പതനത്തിലും ആത്മ വിശ്വാസം കൂട്ടി പിടിച്ചു കണിക്കൊന്ന പോലെ ഉയിര്‍ത്തെഴുനെല്‍ക്കുന്നുണ്ടല്ലോ ..സന്തോഷം ..ശരിക്കും ഇഷ്ടമായി ഈ ഉയിര്‍പ്പ് ..:)

    ReplyDelete
  18. ആഹാ .ഫോട്ടം ഇട്ടല്ലോ.ഞാന്‍ ഇപ്പോളല്ലേ ആളെ കാണുന്നെ :)
    വലിവു തീർന്നു
    ഞാൻ
    താങ്ങാവുന്നതിലും
    ശക്തിയോടെ
    പുറകോട്ടലച്ചു
    നിന്നിൽ വന്നു വീഴുമ്പോൾ
    എനിക്കും നിനക്കും
    പരിക്ക് ഒരുപോലെ
    ഒരു പാടിഷ്ടമായി ഈ വരികള്‍...രണ്ടാള്‍ക്കും ഒരേ പോലെ പരുക്കേല്‍ക്കുന്നു,എന്നിട്ടും വീണ്ടും ഓട്ടം തന്നെ.

    ReplyDelete
  19. നന്നായിട്ടുണ്ട്...ആശംസകള്‍

    ReplyDelete
  20. ഒരു പ്രണയത്തിൽ തുടങ്ങുന്ന കവിത,
    പിന്നെ;
    ഒരു കവിതയിൽ ഒടുങ്ങുന്ന പ്രണയം.

    ഇടയിലാശങ്കതൻ വിരഹകാലം,
    ഏതോ;
    മായക്കാഴ്ച്ചതൻ വസന്തകാലം.
    .

    ReplyDelete
  21. ഏതു പരുക്കിനും,മുറിവിനുമൊടുവില്‍ ആത്മാവോളം പൂത്ത് തളിര്‍ത്ത് നില്‍ക്കാനാവുന്നുണ്ടല്ലോ..ഉയിര്‍ക്കാനാവുന്നുണ്ടല്ലോ..കവിത ഇഷ്ടായി..

    ReplyDelete
  22. ബന്ധങ്ങളുടെ ബന്ധനങ്ങൾ... ദൂരേക്ക് ഓടിയകാലാൻ ശ്രമിക്കുമ്പോഴും കൂടുതൽ കൂടുതൽ അടുത്ത്, ഒന്നാ‍കുന്ന അവ്സ്ഥ ... ബന്ധങ്ങളുടെ തീവ്രത!

    കവിത ഇഷ്ടമായി.

    ReplyDelete
  23. ഹൃദയത്തിൽ കനത്ത
    റബ്ബർത്തുടലും കൊളുത്തി
    ഞാൻ ഓടിയകലുകയാണ്
    നിന്നിൽ നിന്ന്..

    ഈ വരികളില്‍ പറയുന്നതും ഓടിയകലുകയാണ്
    നിന്നില്‍ നിന്നും. എന്ന്.

    അടുത്ത പേരയും നോക്ക്.
    'നീ സമൃദ്ധമായി
    അഴച്ചഴച്ചു തരുന്ന
    റബ്ബർത്തുടലും
    ഹൃദയത്തിൽ കൊളുത്തി,
    നിന്നിൽ നിന്നും ഞാൻ
    ഓടുകയാണ്.'
    ഇവിടെയും ആവര്‍ത്തിക്കുന്നു നിന്നില്‍ നിന്നും
    ഞാന്‍ ഒടുകയാനെന്നു. രണ്ടു പേരയുടെയും
    സാരാംശം ഒന്നുതന്നെ.
    ആവര്‍ത്തന വിരസം മാത്രമല്ല.വായന തൃപ്തമാല്ലതെ
    ആവുന്നു.
    "............
    പുറകോട്ടലച്ചു
    നിന്നിൽ വന്നു വീഴുമ്പോൾ
    എനിക്കും നിനക്കും
    പരിക്ക് ഒരുപോലെ"

    "..........
    പൂത്തകണിക്കൊന്നയുടെ
    തിളങ്ങുന്ന
    മഞ്ഞയുമായി
    വീണ്ടുമുണരുന്നു ഞാൻ"
    വലിവിട്ടു പുരകൊട്ടലച്ചു വീഴുമ്പോള്‍ ഒരേപോലെ
    പരിക്കെല്‍ക്കുമ്പോഴും അവിടെ അവസാനിപ്പിക്കാന്‍ മനസ്സനുവടിക്കാത്ത,പൂത്ത കണിക്കൊന്നയുടെ
    തിളക്കത്തോടെ വീണ്ടുമുണര്‍ന്നു ആവര്‍ത്തിക്കപ്പെടുന്നു.
    പൂത്ത കണികൊന്നയായി ഉണര്ന്നുകൊന്ടെയിരിക്കും.
    ശാന്തമായ പ്രണയത്തിന്റെ മൂക ഭാഷ.കണിക്കൊന്നയുടെ
    തിളക്കം വരികല്‍ക്കില്ലെന്കിലും, ആശയ സമ്പുഷ്ടം.

    കവിതയ്ക്ക് ചിത്രം കൊടുക്കുമ്പോള്‍ ചിത്രം മുകളില്‍
    കൊടുത്താല്‍ വരികള്‍ മുറിയില്ല.

    കൂടുതല്‍ എഴുതുക,
    ഭാവുകങ്ങളോടെ,
    --- ഫാരിസ്‌

    ReplyDelete
  24. ആദ്യമായിട്ടാ ഇവിടെ. കവിതയെ പറ്റി എനിക്കൊന്നും പറയാന്‍ അറിയില്ല. വീണ്ടും വരാം കേട്ടോ...

    ReplyDelete
  25. വൈകിയാണെങ്കിലും... വിഷു ആശംസകള്‍, ചേച്ചീ

    ReplyDelete
  26. തുടലിന്റെ വലിവിനെ പരീക്ഷിച്ച്, തിരികെ അലച്ച് വീണ് ,പൂത്ത കണിക്കൊന്നയായ് എഴുന്നേല്‍ക്കുന്ന കവിതയിലൊരു കഥ കണ്ടു.കഥയില്‍ ജീവിതമുണ്ടെങ്കില്‍ ,റബ്ബര്‍ തുടലാണെങ്കിലും അതിന്റെ ഇലാസ്തികതയുടെ പരകോടിയെയും പരീക്ഷിക്കുന്നത് പിരിമുറുക്കമുണ്ടാക്കില്ലെ മനസ്സില്‍?
    ഹ്രിദയത്തിലെ("ഹ്ര്" ശരിയാവുന്നില്ല.ക്ഷമിക്കുക) കൊളുത്തിന്റെ ഉറപ്പും വലിച്ചലേറി ലംഘിക്കപെട്ടേക്കാവുന്നതല്ലെ എന്നൊരു അശുഭ ചിന്ത വരുന്നു മനസില്‍..എന്തായാലും അനന്തമാവട്ടെ പൊന്‍കൊന്നപ്പൂക്കാലം

    ReplyDelete
  27. നന്നായിരിക്കുന്നു :)

    ReplyDelete
  28. ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് നമ്മുടെ ഓരോരുത്തരുടെയും ആകട്ടെ.

    ReplyDelete
  29. നമസ്ക്കാരം മുകിലേ, ഓർമ്മിച്ചതിനു വളരെ നന്ദിട്ടൊ. വിഷു കവിത നന്നായി. ഒരു ചെറിയ ഇടവേള അത് ഇത്തിരി വലുതായി. :) സജീവമാകണമെന്ന് വിചാരിക്കുന്നു. കാണാം.

    ReplyDelete
  30. ഉയിർപ്പ് വളരെ ഇഷ്ടമായി...
    എല്ലാ നന്മകളും നേരുന്നു!

    ReplyDelete
  31. സന്തോഷം, മൊയ്തീൻ

    വളരെ സന്തോഷം, ചെറുവാടി.

    കവിതയെ കവിത കൊണ്ടു കമന്റുന്നതു കണ്ടു സന്തോഷം ജയിംസ് സണ്ണി പാറ്റൂർ.

    നന്ദി, ചെമ്മരൻ

    നന്ദി കിങ്ങിണിക്കുട്ടി..

    ReplyDelete
  32. ആറോട്ടുകര മുഹമ്മദ്: ഉവ്വ്. പുതിയൊരു കണി ഏവർക്കും ഉണ്ടാവട്ടെ..

    നന്ദി, കലാവല്ലഭൻ..

    കൃഷ്ണയെ കണ്ടിട്ടു കുറെ കാലമായല്ലോ! വളരെ സന്തോഷം,ട്ടോ.

    മൈ ഡ്രീസ്: എന്താ അക്ഷരം തെളിയാത്തത്!

    സന്തോഷം, റാംജി.

    ഒരില വെറുതെ: സന്തോഷം. നമുക്കെല്ലാം ഉള്ളിൽ കൊളുത്തിയ തുടലുകളുണ്ട്. ഒരുപാടു വലിഞ്ഞാൽ വിട്ടുപോകാവുന്നതും, അല്ലാത്തതും.. വിട്ടു പോകാത്തവയിലേക്കു എത്ര ദൂരം പോയാലും തിരിച്ചു വന്നടിയും..

    സന്തോഷം, തത്തമ്മേ. വരികളിൽ ശ്രദ്ധിക്കാം ട്ടോ.

    ഷമീർ തളിക്കുളം: സന്തോഷം ട്ടോ വരവിന്. കുറെ തളിക്കുളംകാരെ അറിയാം.

    കുഞ്ഞൂസ്: കണ്ടതിൽ സന്തോഷം ട്ടോ.

    ReplyDelete
  33. ശ്രീനാഥൻ: വളരെ നന്ദി, വളരെ സന്തോഷം തോന്നുന്നു..

    മുങ്ങാംകുഴിയിട്ടവനേ പൊങ്ങിവാ പൊങ്ങിവാ… സന്തോഷം ട്ടോ..

    രമേശ് അരൂർ: സന്തോഷം.. ഉയിർത്തും പൂത്തും തളിർത്തും തളർന്നും വീണ്ടും പൂത്തും.. അങ്ങനെയൊക്കെ..

    അതെ ശ്രീദേവി. ഓട്ടം തന്നെ.

    രഘുനാഥൻ: നന്ദി. സന്തോഷം.

    തട്ടാൻ: നല്ല കവിതയാണല്ലോ കമന്റ്.

    റെയർ റോസ്: വളരെ നന്ദി..

    ReplyDelete
  34. സന്തോഷം അനിൽകുമാർ.

    നന്ദി വാഴക്കോടൻ..

    ഫാരിസ്: വളരെ നന്ദി, ഫാരിസ്. സന്തോഷമുണ്ട്. പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാം.

    സന്തോഷം മുല്ലേ.. ഇവിടെ മുകില്പടർപ്പിലും പടർന്നാലും..

    ReplyDelete
  35. The man to walk with: സന്തോഷം ട്ടോ എന്റെ കവിതയുടെ കൂടെ നടന്നതിന്.
    നന്ദി, ശ്രീ.

    വളരെ സന്തോഷം, വഴിമരങ്ങൾ. ഒരിക്കലും പൊട്ടാത്ത ചില തുടലുകളും ഉണ്ടാവില്ലെ? അതുകൊണ്ടു അശുഭചിന്ത വേണ്ട.. ഏതിനിടയിലും നമുക്കു കണിക്കൊന്നപോലെ പൂക്കാം. അതൊരു പ്രാർത്ഥന.

    സന്തോഷം, ബെഞ്ചാലി..

    നന്ദി, കുസുമം. നല്ല വാക്കുകൾ.
    ഹാപ്പിയായി ഹാപ്പീസ്. എന്തു പറ്റിയോ എന്നോർത്തു. സന്തോഷം ട്ടോ.

    വളരെ സന്തോഷം മുഹമ്മദ് കുഞ്ഞി.

    എല്ലാവരോടും സസ്നേഹം...

    ReplyDelete
  36. നല്ല വായന,
    ആശംസകൾ...

    ReplyDelete
  37. ശക്തമായ പ്രതീക്ഷയാണല്ലോ ഒടുവിൽ,നന്ന്.

    ReplyDelete
  38. ഞാന്‍ മെയില്‍ വഴി ആണ് പോസ്റ്റ്‌
    നോക്കുന്നത് .വിഷമം ഇല്ലെങ്കില്‍ ഒന്ന്
    മെയില്‍ ചെയ്യൂ പുതിയ പോസ്റ്റുകള്‍ .
    ഈ കവിത miss ആയെങ്കില്‍ വിഷമം
    ആകുമായിരുന്നു.ആദ്യ ഭാഗത്ത്‌ ഒരു
    ആവര്‍ത്തനം ഇല്ലാതെ തന്നെ ആശയം
    വളരെ സമ്പൂര്‍ണം ആയിരുന്നു
    ..ആശംസകള്‍ ..

    ReplyDelete
  39. ഉയിര്‍പ്പ് നല്ല കാര്യമാണ്. വീണ്ടും ക്രൂശിക്കപ്പെടാന്‍ അല്ല എങ്കില്‍.

    ReplyDelete
  40. പ്രണയത്തേക്കാള്‍ ക്ഷണികം പ്രണയം മാത്രം.
    കടല്‍ക്കരയില്‍ മണലിലെഴുതുംപോലെ
    ഏതുനേരവും മാഞ്ഞുപോവുമത്.
    എങ്കിലും, മായാതുണ്ട്-സ്നേഹം.
    മായ്ക്കാനാവാത്തത്.

    ReplyDelete
  41. മുകിലെ മുകിലെ നീ ദൂതുമായ്................കണ്ടതിലും വായിച്ചതിലും സന്തോഷം

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. കാണിക്കൊന്നയല്ലേ. ഞാനും സന്തോഷിക്കുന്നു.

    ReplyDelete
  44. സന്തോഷം രഞ്ജിത്.
    നന്ദി ശശികുമാർ. സന്തോഷം വരവിന്.
    നന്ദി ജയരാജ്..
    എന്റെ ലോകം: ശരി അയയ്ക്കാം.
    നന്ദി ഭാനു.
    ഒരില വെറുതെ: സന്തോഷം ട്ടോ.
    സ്വാഗതം സ്വപ്ന. വളരെ സന്തോഷം.
    അക്ബർ: കമന്റു കണ്ട്, ഇപ്പോ ശരിയാക്കി തരാം എന്നു പറഞ്ഞു ഓടി വന്നതാണ്! അപ്പോ ദേ ഡിലിറ്റ് ചെയ്തിരിക്കുന്നു. ഞാനല്ലേ അക്ബർ. എന്തു അഭിപ്രായം വേണമെങ്കിലും പറയാം.

    വലിവുള്ള തുടൽ ഒരു നല്ല ബിബമല്ലേ, ചില മനുഷ്യബന്ധങ്ങൾക്ക്. വലിഞ്ഞു നിൽക്കും. വിട്ടു പോവില്ല. കൂടുതലായാൽ ചിലപ്പോൾ വിട്ടു പോകും, അല്ലെങ്കിൽ പുറകോട്ടലയ്ക്കും..ല്ലേ.

    ReplyDelete
  45. മുകില്‍ എന്നെ ചിരിപ്പിച്ചു ട്ടോ. ആത്മ വിശ്വാസമുള്ള എഴുത്തുകാര്‍ക്കേ ഇങ്ങിനെ പ്രതികരിക്കാനാവൂ . അല്ലെങ്കില്‍ സ്വന്തം കഴിവില്‍ വിശ്വാസമുള്ള എഴുത്ത്കാര്‍ ഇങ്ങിനെയേ പ്രതികരിക്കൂ . "ഒറീസയില്‍ ഒരു ഉണ്ണിയുടെ" രചയിതാവിന്റെ ഈ നല്ല മനസ്സിന് എന്റെ സന്തോഷം ഞാനറിയിക്കട്ടെ.

    സാമൂഹിക ജീര്‍ണതകളേ മൂര്‍ച്ചയുള്ള വാക്കുകളുടെ വാള്‍ത്തല കൊണ്ട് നിര്‍ദ്ദയം വെട്ടുമ്പോള്‍ പകച്ചു പോയ എന്നിലെ വായനക്കാരനെ "ഞാന്‍ ഇന്നലെ ഒരു ആനയെ ചുട്ടു തിന്നു" എന്ന് പറഞ്ഞു ചുമ്മാ ചിരിപ്പിച്ചതും ഈ തൂലിക തന്നെ.

    ഓഫ് .
    പുകഴ്ത്താന്‍ പോസ്റ്റ് വായിക്കണം എന്നില്ല. എന്നാല്‍ വിമര്‍ശിക്കണമെങ്കില്‍ അയാള്‍ അത് ശരിക്കും വായിച്ചേ മതിയാകൂ. നല്ല വിമര്‍ശകന്‍ നല്ല വായനക്കാരന്‍ കൂടി ആയിരിക്കും. ഇതേ വായനക്കാരന്‍ തന്നെ രചന നന്നാകുമ്പോള്‍ രചയിതാവിന് പൂച്ചെണ്ടുമായി വരും. അത് ആയിരം പുകഴ്ത്തലിനെക്കാള്‍ മൂല്യമുള്ളതാവും. ആശംസകള്‍.

    ReplyDelete
  46. മെയ്യില്‍ ഒരു ഏപ്രിലിലെ വിഷു ആശംസ..!!

    ReplyDelete
  47. അക്ബർ ഒരുപാടൊരുപാട് നല്ലതു പറഞ്ഞു. വളരെ നന്ദിയുണ്ട്ട്ടോ. ഇത്ര നന്നായി എന്റെ കവിതകളെ വായിക്കുന്നതിനും ഓർക്കുന്നതിനും.. വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ഈ ബൂലോകത്തു ഞാനും അംഗമായിരിക്കുന്നതിൽ... തീർച്ചയായും, വിമർശനങ്ങളെയാണു കൂടുതൽ മാനിക്കേണ്ടത്. അങ്ങനെത്തന്നെയാണു ചെയ്യുന്നത്. മറുപടിയായി തമാശക്കെന്തെങ്കിലും പറയുമെന്നേയുള്ളൂ.

    നന്ദി ലക്ഷ്മി.. വിഷുവങ്ങനെ നീളട്ടെ നമുക്ക്..

    സ്നേഹത്തോടെ, സന്തോഷത്തോടെ.

    ReplyDelete
  48. വീഴ്ച്ചകളിഷ്ടമായില്ലെങ്കിലും കനിക്കൊന്നകുമായിയുള്ള ആ എഴുനെല്‍ക്കല്‍ ഒത്തിരിയൊത്തിരി ഇഷ്ടമായി.. ആശംസകള്‍.

    ReplyDelete
  49. ഈ ഭാവന കലക്കീട്ടോ...
    റബ്ബര്‍ തുടലും..വീഴ്ച്ചയും...
    പിന്നെ കണിക്കൊന്നയും...
    വിഷുപ്പുലരിയും....

    ആഹാ.. നന്നായിട്ടുണ്ട്..
    ഒത്തിരിയാശംസകള്‍...!!!

    സ്വാഗതം..
    http://pularipoov.blogspot.com/

    ReplyDelete
  50. എന്റെ ബ്ലോഗിലെ കൊലാകാരിയെ ഒന്നു കണ്ടുമടങ്ങാമെന്നു വിചാരിച്ചു ഇവിടം വരെ വന്നതാ നോക്കുമ്പോൾ അടിപൊളി ഭാവനയിൽ തിളങ്ങി നിൽക്കുന്ന ഒരു കവിത.. മുകിൽ താങ്കൾ എന്നെ മാനിക്കാൻ വേണ്ടി ഞാനും പറയട്ടെ വിമർശനം .. ഇതൊക്കെ വായിക്കുമ്പോൾ ഞമ്മളൊക്കെ എഴുതുന്നത് കവിതയാണോ(?) ആവോ.. പിന്നെ ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ അകലാൻ ശ്രമിക്കുന്നു ഓരോ അകലവും അടുക്കാനുള്ള അകലം കുറക്കുന്നു.... വളരെ നന്നായിട്ടോ വരികൾ... ആശംസകൾ ..പോസ്റ്റിടുമ്പോൾ മെയിൽ അയക്കുക അതു എനിക്കൊരു തെറ്റായി തോന്നുന്നില്ല.... അപ്പോ ഞമ്മളു പോണ്,,

    ReplyDelete
  51. റബ്ബര്‍ത്തുടല്‍ രണ്ടാമതും വരുമ്പോള്‍ ഒരു സുഖമില്ലായ്മയുണ്ട് വായനയില്‍ കേട്ടോ.

    ഓരോ വീഴ്ചയിലും കണിക്കൊന്നയുമായ് തിരിച്ച് വരാം..

    ഓഫ് : ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട് ട്ടൊ..
    സങ്കീര്‍ത്തനം കൂടെ കഴിഞ്ഞ് പുതിയത് ഇട്ടില്ലെന്നായിരുന്നു കരുതിയത്.

    ReplyDelete
  52. വിഷു പക്ഷി പറന്നകന്നൂ... എങ്കിലും എൻ വീട്ട്മുറ്റത്ത് പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കോന്ന മരത്തെ കണികണ്ടുണരുന്ന പ്രഭാതങ്ങൾ എന്നിൽ ഹർഷോന്മാദം.... ഉയിർപ്പ് എന്ന കവിതയും എന്നിൽ മഞ്ഞയുടെ(അരുണകിരണത്തിന്റെ) ശോഭ പൊലിപ്പിക്കുന്നൂ... നല്ലൊരു വായനക്ക് അവസരമൊരുക്കിയ മുകിലിന് ഭാവുകങ്ങൾ

    ReplyDelete
  53. കവിത ഇഷ്ടമായി. പച്ചയില്‍ കറുപ്പ് അക്ഷരം വായിക്കാന്‍ പ്രയാസം തോന്നുന്നു. better be changed into another format or template.

    ReplyDelete
  54. നന്ദി ആസാദ് അഭിപ്രായത്തിന്.

    വളരെ സന്തോഷം പ്രഭൻ കൃഷ്ണൻ. വായനയ്ക്കും ആസ്വാദനത്തിനും.

    ഉമ്മു അമ്മാർ- സന്തോഷം ട്ടോ. വരവിനും ഈ നല്ല വാക്കുകൾക്കും. മെയിൽ അയയ്ക്കാം.

    നന്ദി നിശാസുരഭി. ഇവിടെ വരാത്തതിനല്ല ഞാൻ പറഞ്ഞത്. പൊതുവെ കാണുന്നില്ല. ഈ പൂമൊട്ട് എവിടെയും കാണുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതിപ്പോ കാണുന്നില്ല. അതാണു പരാതി പറഞ്ഞത്.

    എല്ലാവരോടും സ്നേഹത്തോടെ, സന്തോഷത്തോടെ.

    ReplyDelete
  55. ചന്തു നായർ പറഞ്ഞു: വിഷു പക്ഷി പറന്നകന്നൂ... എങ്കിലും എൻ വീട്ട്മുറ്റത്ത് പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കോന്ന മരത്തെ കണികണ്ടുണരുന്ന പ്രഭാതങ്ങൾ എന്നിൽ ഹർഷോന്മാദം.... ഉയിർപ്പ് എന്ന കവിതയും എന്നിൽ മഞ്ഞയുടെ(അരുണകിരണത്തിന്റെ) ശോഭ പൊലിപ്പിക്കുന്നൂ... നല്ലൊരു വായനക്ക് അവസരമൊരുക്കിയ മുകിലിന് ഭാവുകങ്ങൾ

    ReplyDelete
  56. സലാം പറഞ്ഞു: കവിത ഇഷ്ടമായി. പച്ചയില്‍ കറുപ്പ് അക്ഷരം വായിക്കാന്‍ പ്രയാസം തോന്നുന്നു. better be changed into another format or template.

    ReplyDelete
  57. ചന്തു നായരുടേയും സലാമിന്റേയും കമന്റുകൾ ഗൂഗുൾ പ്രോബ്ല്ത്തിൽ മാഞ്ഞുപോയിരുന്നു. ഗൂഗുളിനു വേണ്ടി എന്റെ മാപ്പപേക്ഷ. ഇൻ ബോക്സിൽ വന്നതു കോപ്പി ചെയ്തിടുകയാണു ചെയ്തത്.

    വളരെ സന്തോഷം. രണ്ടുപേരുടേയും കമന്റുകൾക്ക്. template മാറ്റാൻ പറ്റുമോന്നു നോക്കട്ടെ സലാം.

    ReplyDelete
  58. ഉള്ളിലും ഉടലിലും
    പൂത്തകണിക്കൊന്നയുടെ
    തിളങ്ങുന്ന
    മഞ്ഞയുമായി
    വീണ്ടുമുണരുന്നു ഞാൻ.
    varikal nannai.

    ReplyDelete
  59. അക്ഷരപ്പിശാചാണോ ഇത്..? “അഴച്ചഴച്ചു” അതോ “അയച്ചയച്ച്” എന്നാണോ...? ഒരു സംശയം..?
    ഓടിയകലാന്‍ ആഗ്രഹിക്കുമ്പോഴും മറ്റു വഴിയില്ലാതെ തിരികെ ആര്‍ത്തലച്ച് വീഴുമ്പോള്‍ ഒപ്പം കൂടെ വീഴാനും..ഒരുമിച്ചിണീക്കുമ്പോള്‍ വിഷുക്കാലം സമ്മാനിക്കാനുമൊരാളുള്ളത് മഹാഭാഗ്യമല്ലേ...?

    ഭാവുകങ്ങള്‍....!!!

    ReplyDelete
  60. നന്ദി, തൂവല്‍.

    പ്രശ്നമായല്ലോ അച്ചൂസ്. അയച്ചയച്ചാവുംല്ലേ ശരി. അഴച്ചുവിടുക എന്നതില്‍ നിന്നാവും എന്റെ തലയില്‍ ആ വാക്കു വന്നിരിക്കുക.

    ReplyDelete
  61. കൊള്ളാം ഈ റബര്‍ ബാന്റ് കവിത ...

    ReplyDelete
  62. കണ്ണിലും ചുണ്ടിലും
    ഉള്ളിലും ഉടലിലും
    പൂത്തകണിക്കൊന്നയുടെ
    തിളങ്ങുന്ന
    മഞ്ഞയുമായി
    വീണ്ടുമുണരുന്നു ഞാൻ.

    ReplyDelete
  63. സന്തോഷം ജുനൈത്.

    നന്ദി വരവിന് കൊടികുത്തി.

    ReplyDelete
  64. അവസാനത്തെ ആ പ്രത്യാശയുടെ വരികള്‍ ഇഷ്ടപ്പെട്ടു.സ്വപ്‌നം എന്നാണോ ഉദ്ദേശിച്ചത്? വിവരക്കേടു പൊറുക്കുക. ഈ ഗദ്യകവിതകളൊന്നും എനിക്ക് അത്ര വേഗം വഴങ്ങിത്തരില്ല.അതോണാട ഈ തംശം.

    ReplyDelete
  65. സ്വപ്നം അല്ല. വാസ്തവം തന്നെയാണ്.അവസ്ഥയെ, ലളിതമായി പറഞ്ഞാല്‍ ഇഷ്ടം പോലെ ഗുസ്തികളുള്ള ജീവിതത്തെ മനുഷ്യര്‍ നിലനിര്‍ത്തിപ്പോകുന്നതെങ്ങനെയെന്നു പറയുകയായിരുന്നു..

    ReplyDelete
  66. രണ്ടു കവിത വായിച്ചപ്പോള്‍ തന്നെ ഹ്രിദയം ചുട്ടു നീറുന്നു .ബ്ലോഗ് അനന്തമായ ഒരു കടലാണെന്നു മനസ്സിലായി ...

    ReplyDelete